സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തിന് ഇളവ്; ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറാം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  ട്രഷറി ഇടപാടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവ്. ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറി നൽകാനാണ് സർക്കാരിൻറെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം ട്രഷറി ഡയറക്ടർ എല്ലാ ട്രഷറി ഓഫീസർമാർക്കും നൽകി. ഈ മാസം ഏഴുവരെ ട്രഷറികളിൽ എത്തിയ ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് പുതിയ നിർദ്ദേശപ്രകാരം മാറി നൽകുക.

സർക്കാർ നിർദ്ദേശിച്ച പ്രത്യേക ഇനങ്ങൾക്ക് അല്ലാതെ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് മാറി നൽകരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ മാറി നൽകാവുന്ന ഇനങ്ങളുടെ പ്രത്യേക പട്ടികയും സർക്കാർ പുറത്തിറക്കിയിരുന്നു.

സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട GST വിഹിതം ഇതുവരെ കേന്ദ്രസർക്കാർ കൈമാറിയിട്ടില്ല. കേന്ദ്ര സർക്കാരിൻറെ നിലപാടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതെന്നാണ് ധനമന്ത്രിയുടെ ആരോപണം. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ഇന്നലെ പ്രതിപക്ഷം ധവളപത്രം പുറത്തിറക്കിയിരുന്നു. ശമ്പളവും പെൻഷനും നൽകിയാൽ പിന്നീട് ഖജനാവിൽ പണം മിച്ചം ഇല്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ