കേരളത്തിലെ ഒന്‍പത് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാരോട് നാളെ രാജിവെയ്ക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെയ്ക്കാനാണ് അദേഹം നിര്‍ദേശിച്ചിരിക്കുന്നത്.
സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ അസാധാരണ നീക്കം. കേരള, എംജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയിന്‍സ് ടെക്‌നോളജി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എപിജെ അബ്ദുള്‍ക്കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കാലടി ശ്രീ ശങ്കരചാര്യ യൂണിവേഴ്‌സിറ്റി, കാലിക്കട്ട് യൂണിവേഴ്‌സിറ്റി, മലയാളം സര്‍വകലാശാല യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിസി മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടരാജി ചാന്‍സിലര്‍ ആവശ്യപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമാണ്.