കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്; ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് പി.സി.ആര്‍ പരിശോധനക്ക് പകരം ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് 

സംസ്ഥാനത്ത് കോവിഡ് ചികിത്സ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇനി മുതല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തും. പിസിആര്‍ പരിശോധന നടത്തണമെന്ന മുന്‍ നിര്‍ദേശം തിരുത്തി ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കി.

ഇത് രണ്ടാം തവണയാണ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയ ശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്.

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും, പിസിആര്‍ ടെസ്റ്റ് ഫലം ലഭിക്കാനുള്ള കാലതാമസവും പരിഗണിച്ച് ഒരു തവണ ടെസ്റ്റ് നെഗറ്റീവ് ആയാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആരോഗ്യവകുപ്പ് പുതിയ നിര്‍ദേശം നല്‍കി. എന്നാല്‍ രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ അധികം ഉയരുന്ന പശ്ചാത്തലത്തില്‍ പിസിആര്‍ ടെസ്റ്റിന് പകരം ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.

ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യത്തെ പത്തുദിവസത്തിന് ശേഷം ആന്‍റിജന്‍ പരിശോധന നടത്താം. ഇത് നെഗറ്റീവ് ആണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. ഇയാള്‍ തുടര്‍ന്ന് ഏഴു ദിവസം സമ്പര്‍ക്ക വിലക്കില്‍, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന കാലയളവില്‍ ആളുകള്‍ കൂടുന്ന സ്ഥലത്ത് പോകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കാറ്റഗറി എയില്‍ നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ഈ മാര്‍ഗം അവലംബിക്കാവുന്നതാണ്. കാറ്റഗറി ബിയില്‍ പെട്ട കടുത്ത ലക്ഷണങ്ങളുള്ള രോഗികളെയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികളെയും പതിനാലു ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ആന്റിജന്‍ ടെസ്റ്റിന് വിധേയനാക്കാം. ഒറ്റതവണ നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നും ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി