ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി വിമർശനം; കോടതിയുടെ വിമർശനം ചോദ്യം ചെയ്യലിന് ഹാജരാകാത്തതിൽ

മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ വിമർശിച്ച് ഹൈക്കോടതി. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമർശിച്ചത്.

മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവിൽ ഇളവ് തേടി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും ജസ്റ്റിസ് കെ ബാബു വിമർശിച്ചു.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി ഷാജന് മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.

Latest Stories

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര

മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍

സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ 'ടിയാരി' വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്

ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; ഗാസയില്‍ വംശഹത്യ തുടരുന്നവരുമായി ഇനി ചര്‍ച്ചയുമില്ല; ഭാവിയിലും മാറ്റമുണ്ടാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍

എന്റെ പൊന്ന് മോനെ നിന്നെ ഇന്ത്യക്ക് വേണം, പെട്ടെന്ന് വാടാ ടീമിലോട്ട്; സൂപ്പർ താരത്തിനോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; പോസ്റ്റ് നോക്കാം

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്