പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍; റിപ്പോര്‍ട്ടര്‍ ചാനലിലെ ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് ഹൈക്കോടതി; അരുണ്‍ കുമാറിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ജാമ്യം

സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം നല്‍കി ഹൈക്കോടതി. മൂന്നിലധികം പരാതികളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, സബ് എഡിറ്റര്‍ എസ്. ഷഹബാസ് അഹമ്മദ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന്പറഞ്ഞു. എന്നാല്‍, ഈ വിലയിരുത്തല്‍ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കലോത്സവത്തില്‍ ഒപ്പനയുടെ റിപ്പോര്‍ട്ടിങ്ങിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

കുട്ടിക്കും രക്ഷിതാക്കള്‍ക്കും പരാതിയില്ലെങ്കില്‍ പിന്നെ പബ്ലിസിറ്റിക്ക് വേണ്ടിയാണോ കേസെടുത്തതെന്ന് നേരത്തേ കോടതി ചോദിച്ചത് സര്‍ക്കാരിനെ വിമര്‍ശിക്കലാണെന്ന തരത്തില്‍ ചാനലില്‍ ചര്‍ച്ച നടത്തിയത് സര്‍ക്കാര്‍ ശ്രദ്ധിയില്‍പെടുത്തി. എന്നാല്‍, സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Latest Stories

തുർക്കി: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് സാധ്യതയുള്ള ദിവസം ഇസ്താംബുൾ മേയറെ ജയിലിലടച്ച സംഭവം; പ്രതിഷേധം രൂക്ഷമാകുന്നു

തമിം ഇക്ബാലിന് ഹൃദയാഘാതം, താരത്തിന്റെ നില അതീവഗുരുതരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

IPL 2025: രാജസ്ഥാൻ അല്ല ശരിക്കും ഇത് സഞ്ജുസ്ഥാൻ, റെക്കോഡ് പുസ്തകത്തിൽ ഇടം നേടി മലയാളി താരം; സഹതാരങ്ങളെക്കാൾ ബഹുദൂരം മുന്നിൽ

ഇടതു പാര്‍ട്ടികള്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കുന്നു; ഹിന്ദു ഐക്യവേദി അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരന്‍ സമ്പത്തിനെ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എ. കസ്തൂരി

അമേരിക്കയുടെ ഉന്മാദദേശീയതയും സ്ഫോടനാത്മകമായ അന്താരാഷ്ട്രസാഹചര്യങ്ങളും

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി

കുഞ്ചാക്കോ ബോബന്‍ പറഞ്ഞതില്‍ വസ്തുതയുണ്ട്.. കാശ് മുടക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് തന്റേടം ഉണ്ടാകണം, അല്ലാതെ മീഡിയയിലൂടെ മലര്‍ന്നു കിടന്നു തുപ്പരുത്: വിനയന്‍

ഇംപീച്ച്‌മെന്റ് തള്ളി കോടതി; ദക്ഷിണ കൊറിയയുടെ ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റു

ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

IPL 2025: വിക്കറ്റ് കീപ്പർ അല്ലെങ്കിൽ ഞാൻ ഉപയോഗശൂന്യൻ ആണ്, അവിടെ എനിക്ക്...; വമ്പൻ വെളിപ്പെടുത്തലുമായി ധോണി