മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡ്; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം, പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ടു നൽകാൻ നിർദേശം

ഓൺലൈൻ ചാനലായ മറുനാടൻ മലയാളിയുടെ ഓഫീസിൽ നടത്തി റെയ്ഡിൽ പൊലീസിനി ഹൈക്കോടതിയുടെ വിമർശനം. പരിശോധനയിൽ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ ഉടന്‍ വിട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം.

പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം .  ഇത്തരം കേസ് തെളിയിക്കേണ്ടത് മൊഴികളുടെ അടിസ്ഥാനത്തിലാണെന്നും കോടതി പൊലീസിനോട് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ എല്ലാ ഉപകരണങ്ങളും വിട്ടു നൽകാനാണ്  നിർദ്ദേശം.

പി വി ശ്രീനിജന്‍റെ പരാതിയിൽ എടുത്ത കേസിലാണ് ചാനലിന്‍റെ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തത്. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീ‍ർത്തികരമായ പരാമ‍ർശങ്ങളുടെ പേരിലായിരുന്നു കൊച്ചി സിറ്റി പൊലീസിന്റെ നടപടി.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ