സംസ്ഥാനത്തെ അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഇളവ് വരുത്തി ഹൈക്കോടതി. കടുത്ത ചൂടില്‍ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നിവേദനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. ഹെക്കോടതി ഭരണസമിതിയാണ് ഡ്രസ് കോഡില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് കോളര്‍ ബാന്‍ഡിനൊപ്പം വെള്ള ഷര്‍ട്ട് ധരിക്കാം. ആവശ്യമെങ്കില്‍ കറുത്ത കോട്ടും അഭിഭാഷക ഗൗണും ഉപയോഗിക്കാം. ഹൈക്കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നത് ഓപ്ഷണലാണ്. ഈ ഇളവ് മേയ് 31 വരെ പ്രാബല്യത്തില്‍ ഉണ്ടാകും. കറുത്ത കോട്ടും ഗൗണും ധരിച്ച് വേണം അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാനെന്നാണ് ചട്ടം. ചൂട് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷവും ഹൈക്കോടതി ഇളവ് അനുവദിച്ചിരുന്നു.