കൊട്ടരാക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിൽ രൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. രാജ്യത്ത് ഒരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് ഇതെന്ന് കോടതി പറഞ്ഞു. ഡോക്ടർമാർക്ക് സുരക്ഷയൊരുക്കാനാകില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുവെന്നും കോടതി പറഞ്ഞു.
പൊലീസിന്റെ കൈയിൽ തോക്കില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. എങ്ങനെ സുരക്ഷയൊരുക്കണമെന്ന് പറഞ്ഞുതരേണ്ടത് കോടതിയല്ല.ഡോക്ടറുടെ അടുത്ത് പ്രതിയുടെ കൂടെ പൊലീസ് വേണ്ടെന്ന സർക്കാർ ഉത്തരവ് ദുരന്തമെന്നും കോടതി പറഞ്ഞു.