മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. മുത്തൂറ്റ് ജനറല്‍ മാനേജര്‍ അടക്കം പത്ത് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എറണാകുളം, കോട്ടയം ജില്ലകളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നും ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചായിരുന്നു ഹര്‍ജി.
ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതില്‍ 3500 പേരും കേരളത്തിലാണ്. സിഐടിയു സമരം തുടങ്ങുന്നത് 2016-ലാണ്. സര്‍ക്കാര്‍ സമവായ ശ്രമങ്ങള്‍ നടത്തിയില്ല. 3 വര്‍ഷത്തെ സമരത്തെ തുടര്‍ന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തില്‍ പകുതിക്ക് മേല്‍ ഇടിഞ്ഞു. ഇടപാടുകാര്‍ വലിയ തോതില്‍ കൊഴിയുന്നുണ്ട്.