നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണിപ്പോള്‍. മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് സഭ ഇന്ന് ചേരുന്നത്.
ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഇതിന് സംബന്ധിച്ച് കൂടിയാലോചിക്കാന്‍ യുഡിഎഫ് നേതൃത്വം ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു.
നന്ദിപ്രമേയചര്‍ച്ച 25 നാണ് നടക്കുക. 26 മുതല്‍ 29 വരെ സഭ അവധിയായിരിക്കും. 30 മുതല്‍ വീണ്ടും ചര്‍ച്ച ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ബജറ്റ് അവതരണം. ഏഴിനാണ് സഭാസമ്മേളനം സമാപിക്കുക.