എൻഡിഎ ഘടകകക്ഷികളും ബിജെപി നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ച ഇന്ന്; വിഷയം തെരഞ്ഞെടുപ്പുകള്‍

തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ എൻഡിഎ ഘടകകക്ഷികളും ബിജെപി സംസ്ഥാന നേതൃത്വവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ചവറ ഉപതെരഞ്ഞെടുപ്പും ചർച്ച വിഷയമാകും.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള എന്‍ഡിഎ ഘടകകക്ഷി നേതാക്കളും ബിജെപി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായാണ് കൊല്ലത്ത് ചര്‍ച്ച നടക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്, ചവറ ഉപതെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ടാണ് കൊല്ലത്തെ ചര്‍ച്ച. ബിജെപിക്കും ബിഡിജെഎസ്സിനും മേല്‍കൈയ്യുള്ള ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കുക, അര്‍ഹരായ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നിവ പ്രധാന ചര്‍ച്ചയാകും.

ചില ഘടകകക്ഷികളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. ജില്ല തിരിച്ചാണ് ബിജെപി നേതാക്കള്‍ കൂടികാഴ്ച നടത്തുക. ചര്‍ച്ച വൈകുന്നേരം ആറ് മണി വരെ നീണ്ടുനില്‍ക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഘടകകക്ഷി നേതാക്കള്‍ക്ക് ജില്ലകള്‍ തിരിച്ച് ചുമതല നല്‍കുന്ന കാര്യവും ബിജെപി നേതാക്കള്‍ പരിഗണിക്കുന്നുണ്ട്.

ചവറ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള അദ്യഘട്ട ചര്‍ച്ചകളും നടക്കും. ചവറയില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ബിജെപി നീക്കം. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും എൻഡിഎ ഘടകകക്ഷി നേതാക്കളെ ബിജെപി നേതൃത്വം കാണുന്നുണ്ട്.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ