ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

തമിഴ്നാട്ടില്‍ തള്ളിയ ആശുപത്രിമാലിന്യം ഉള്‍പ്പടെയുള്ളവ മാറ്റാമെന്ന് ഉറപ്പ് നല്‍കി കേരളം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ മൂന്നുദിവസത്തിനകം മാറ്റണമെന്ന ദേശീയ ഹരിതട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് കേരളത്തിന്റെ തീരുമാനം. ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച മലിനീകരണ നിയന്ത്രണബോര്‍ഡ്, നഗരസഭ, ഇമേജ് എന്നിവയുടെ പ്രതിനിധികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മാലിന്യങ്ങള്‍ നീക്കം ചെയ്യുക.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടല്‍ എന്നിവിടങ്ങളിലെ മാലിന്യം ഉള്‍പ്പെടെ തിരുനെല്‍വേലിക്കു സമീപം തള്ളിയതിനെതിരേയാണ് ട്രിബ്യൂണന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. മൂന്നുദിവസത്തിനകം മാലിന്യം പൂര്‍ണമായും നീക്കാനാണ് ട്രിബ്യൂണന്‍ നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടി ഇന്നും നാളെയുമായി പൂര്‍ത്തിയാക്കും. മാലിന്യംനീക്കിയശേഷം ഉത്തരവാദികളില്‍നിന്ന് ചെലവ് ഈടാക്കാനും നിയമനടപടി എടുക്കാനുമാണ് തീരുമാനം. മാലിന്യംതള്ളിയത് നീക്കംചെയ്തതിനുള്ള ചെലവായ 70,000 രൂപ കേരളം തമിഴ്നാടിന് കേരളം നല്‍കും.

ഈ മാലിന്യമെത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ തദ്ദേശവകുപ്പും പ്രത്യേകസംഘത്തെ നിയോഗിച്ചു. ഹരിതട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോപണവിധേയമായ സ്ഥാപനങ്ങളില്‍നിന്ന് റിപ്പോര്‍ട്ടുതേടിയിട്ടുണ്ട്. അതേസമയം, മാലിന്യംതള്ളിയതുമായി ബന്ധപ്പെട്ട് തിരുനെല്‍വേലിയില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെയാണ് മാലിന്യംലഭിച്ചതെന്നത് അന്വേഷണം നടക്കുകയാണെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്