Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

പ്രളയസഹായങ്ങള്‍ വൈകുന്നുവെന്ന് പ്രതിപക്ഷം; സഭയില്‍ നിന്നും ഇറങ്ങിപ്പോയി; അടിയന്തര പ്രമേയം തള്ളി

, 6:37 pm

പ്രളയവുമായി ബന്ധപ്പെട്ട നടന്ന അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് ഇറങ്ങിപ്പോക്ക്. മന്ത്രിമാര്‍ പറഞ്ഞ കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം ഉണ്ടായത്.

പ്രളയക്കെടുതി സഹായം നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 10000 രൂപയുടെ സഹായം കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്. വില്ലേജ് ഓഫീസ് കയറിയിറങ്ങിയ വി.എസിന്റെ സഹോദരിയെ മുഖ്യമന്ത്രി മറക്കരുത്. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല സര്‍ക്കാര്‍ പറയുന്നതെന്നും ചെന്നിത്തല അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു. മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പു പോലെയായി. കേന്ദ്രം കേരളത്തിലെ ജനത്തെ ശിക്ഷിക്കുകയാണ്. അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആറന്മുള കണ്ണാടിയുമായിട്ടല്ല മുഖ്യമന്ത്രി പോകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള അടിയന്തര പ്രമേയം ചര്‍ച്ച തുടങ്ങിവെച്ച വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ചയെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പു പോലും പൂര്‍ത്തിയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പണം നല്‍കിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Advertisement