പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് നടക്കുമ്പോൾ ചർച്ചയാകേണ്ട രാഷ്ട്രീയ വിവാദങ്ങൾ ഏറെയാണ്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാട് തന്നെയാണ് സഭയിൽ പ്രധാന വിഷയം. മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമനും സ്മരണകളിൽ നിറഞ്ഞു നിന്നു. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് സ്പീക്കര്‍ അനുശോചന പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.അനുകരണീയ മാതൃകകള്‍ സൃഷ്ടിച്ച സ്പീക്കറായിരുന്നു വക്കം പുരുഷോത്തമെന്നും എഎന്‍ ഷംസീര്‍ പരാമർശിച്ചു.
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി.പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്നും പിണറായി വിജയൻ പറഞ്ഞു
Read more
ഭരണാധികാരിയായിരിക്കുമ്പോഴും സാധാരണക്കാർക്കിടയിൽ ജീവിക്കാൻ ആഗ്രഹിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ ഒരുമിച്ച് നിർത്തണമെന്നും ഉമ്മൻചാണ്ടി കാണിച്ചുതന്നു. ഒരുപാട് പീഡാനുഭവങ്ങളിലൂടെ കടന്നുപോയ നേതാവ് കൂടിയാണ് ഉമ്മൻചാണ്ടിയെന്നും വി.ഡി സതീശൻ പറഞ്ഞു.