കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ; തിങ്കളാഴ്ച ചക്രസ്തംഭന സമരം: കെ സുധാകരൻ

കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സമരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും സുധാകരന്‍ അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കേന്ദ്രം കുറച്ചിരുന്നു എന്നാൽ സംസ്ഥാനം ഈടാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കില്ലെന്ന നിലപാടിലാണ് കേരള സർക്കാർ.

നവംബർ 8 ന് ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കണമെന്ന് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെട്രോൾ ഡീസൽ വിലവർധനവിൽ ജനങ്ങൾ പ്രതീക്ഷിച്ചത് കേന്ദ്രത്തിനെക്കാൾ ഇളവ് സംസ്‌ഥാന സർക്കാരിൽ നിന്നാണ്. എന്നാൽ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന വാശിയാണ്.

അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ സർക്കാർ തയാറാവണം. ജനങ്ങളുടെ കഴുത്തറുക്കുന്ന നയം പിൻവലിക്കണം. കോവിഡ് സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ സർക്കാരിന് സാധിക്കുന്നില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് സിപിഐ(എം) നിലപാട്. താത്വിക അവലോകനം നടത്തി സിപിഐ(എം) സ്വയം അപഹാസ്യരാകരുതെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്രം കുറച്ചത് വളരെ കുറവാണ് അതിൽ തൃപ്തരല്ല, എങ്കിൽ പോലും അവരതു ചെയ്തു. കേരളത്തിന്റെ ധനമന്ത്രി പുതിയ തത്വശാസ്ത്രവുമായി ജനങ്ങളെ സമീപിക്കുകയാണ്. ഇന്ധന വിലയുടെ കാര്യത്തിൽ ജനങ്ങൾക്കായി പ്രായോഗിക തലത്തിൽ എന്തെങ്കിലും ചെയ്യാൻ ഇടതുപക്ഷ സർക്കാർ തയാറാകുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും ഇന്ധന നികുതി കൊണ്ടുണ്ടാക്കിയ വികസനം എന്താണെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു