കേരള പ്രതിപക്ഷം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ചുവടുവെയ്ക്കുന്നു; തയ്യാറെടുപ്പ് പ്രതിഷേധത്തോടെ

കേരളത്തിലെ പ്രതിപക്ഷം ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം പിടിക്കാന്‍ തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ ബാനര്‍ ഒരുക്കി പ്രതിഷേധിച്ചാണ് ഇവര്‍ ഗിന്നസ് ബുക്കില്‍ കയറാൻ ഒരുങ്ങുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് 10,843,450തോളം ആളുകളുടെ ഒപ്പിട്ടതാണ് ഈ ബാനര്‍.

ഈ മാസം അവസാനത്തോടെ ബാനറിന്‍റെ ആവശ്യത്തിനായി ഒപ്പു ശേഖരണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ നയങ്ങളിലുള്ള പ്രതിഷേധമാണ് ഒപ്പുകളായി വന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുള്ള 23,000 ബൂത്ത് കമ്മിറ്റികള്‍ ചേര്‍ന്നാണ് ഭീമന്‍ ബാനര്‍ തയ്യാറാക്കുന്നത്.

ദേശീയ പാത 47ല്‍ 70 കിലോമീറ്റര്‍ വലിപ്പമുള്ള തുണികൊണ്ടു നിര്‍മ്മിച്ച ബാനറാണ് യുഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പടിക്കല്‍ മുതല്‍ കൊല്ലം കളക്ടറേറ്റ് വരെയാണ് ബാനറിന്റെ വലിപ്പം. ഫെബ്രുവരി ആറിനാണ് ലോകശ്രദ്ധ പിടിച്ചു പറ്റുന്ന പ്രതിഷേധം നടക്കുന്നത്. നിലവിലുള്ള റെക്കോർഡ് ബാനർ 63.7 കിലോ മീറ്റര്‍ നീളമാണുള്ളത്. തമിഴ്‌നാട്ടിലെ മഹാബലിപുരത്തായിരുന്നു ഇത് ഉയര്‍ന്നത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം