രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ നടപ്പിലാക്കാനൊരുങ്ങി കേരളം, ബിൽ പാസാക്കി; സഫലമാവുന്നത് എൽഡിഎഫ് സർക്കാരിന്റ സ്വപ്നം

രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ നടപ്പിലാക്കാനൊരുങ്ങി കേരളം. വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഈ കമ്മീഷൻ രൂപീകരിക്കുക.

വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 60 വയസ്സിന് മുകളിൽ പ്രായമായവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് കമ്മീഷൻ വരുന്നതെന്നും മന്ത്രി പറഞ്ഞു.

കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും. കമ്മീഷന്‍റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കമ്മീഷൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സഹായിക്കുകയും ചെയ്യും. അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാധ്യമാക്കുന്നതും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് ആയത് കമ്മീഷൻ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ നിലവിൽ വരിക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന അങ്ങനെയുള്ള മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കുമെന്നും മണ്തരി അറിയിച്ചു. കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തർക്കത്തിലേർപ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാമെന്നും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

ഇന്ത്യ എന്നാണോ നിങ്ങള്‍ പറഞ്ഞത്? ഞാന്‍ കേട്ടത് ശരിയാണോ? 'അഡോളസെന്‍സി'ന് ഗംഭീരം പ്രതികരണം, ഞെട്ടലോടെ മേക്കേഴ്സ്

എനിക്ക് വേണ്ടി ഞാൻ ഒരിക്കലും കളിക്കില്ല, അങ്ങനെ ചെയ്യാൻ...; സഞ്ജു സാംസനെക്കുറിച്ച് ടിനു യോഹന്നാൻ പറഞ്ഞത് ഇങ്ങനെ

'ആരോപണ വിധേയരായവർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല'; യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം മാറ്റി

മണിക്കൂറുകളോളം വൈകിയെത്തി നേഹ കക്കര്‍; പിന്നാലെ പൊട്ടിക്കരച്ചില്‍, അഭിനയം വേണ്ടെന്ന് കാണികള്‍

ചെങ്കടലില്‍ സമാധാനം; കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികള്‍ അവസാനിപ്പിച്ചു; ഒളിത്താവളങ്ങള്‍ തേടി ഭീകരര്‍; പത്താം ദിനവും ബോംബിട്ട് അമേരിക്ക; നയം വ്യക്തമാക്കി ട്രംപ്

IPL 2025: എന്റെ പൊന്നു മക്കളെ ആ ഒരു കാര്യം മാത്രം എന്നോട് നിങ്ങൾ ചോദിക്കരുത്, ടീമിന് തന്നെ അതിനെ കുറിച്ച് ധാരണയില്ല: ബ്രാഡ് ഹാഡിൻ

ഹൂതികൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് ചർച്ച; സോഷ്യല്‍ മീഡിയ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനും

IPL 2025: കോഹ്‍ലി അന്ന് എന്നോട് പറഞ്ഞ കാര്യം ഞാൻ ഒരിക്കലും പുറത്ത് പറയില്ല, അതിന് കാരണം...; വമ്പൻ വെളിപ്പെടുത്തലുമായി എംഎസ് ധോണി

വാളയാർ കേസ്; മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി

ഇസ്രായേല്‍ സൈന്യം ആക്രമിച്ച് തട്ടിക്കൊണ്ടുപോയി; ഓസ്‌കര്‍ ജേതാവായ സംവിധായകനെ കാണാനില്ല