കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ നാലുപേരെ ഫലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായ കഫിയ ധരിച്ചതിന് കേരളാ പോലീസ് അഞ്ച് മണിക്കൂർ കസ്റ്റഡിയിലെടുത്തു. നവംബർ 7 വ്യാഴാഴ്ച രാത്രി 7 മണിക്ക് പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 28 നിരോധിത ഇനങ്ങൾ സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കാണികളെ കഫിയ ധരിച്ച് മത്സരം കാണുന്നതിൽ നിന്ന് വിലക്കുന്ന നിയമങ്ങളൊന്നുമില്ല. ഫ്രഞ്ച് ക്ലബ് പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) ആരാധകർ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ‘ഫ്രീ ഫലസ്തീൻ’ എന്ന വലിയ ടിഫോ പ്രദര്ശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.

തങ്ങൾക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ലെന്നും ഫലസ്തീൻ അനുകൂല രാഷ്ട്രീയം കൊണ്ടാണ് കഫിയെ ധരിച്ചതെന്നും അറസ്റ്റിലായ യുവാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ ബാനറോ പ്ലക്കാർഡോ പതാകയോ ഒന്നും വഹിച്ചില്ല. ടിക്കറ്റ് ലഭ്യമാണെന്ന് പറഞ്ഞ് സുഹൃത്തുക്കൾ വിളിച്ചതനുസരിച്ചാണ് ഞാൻ മത്സരത്തിന് വന്നത്. ഞങ്ങൾ ടിക്കറ്റ് ക്യൂവിൽ നിൽക്കുമ്പോൾ, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എന്താണ് കഫിയ എന്ന് ചോദിച്ചു. ഇത് അകത്തേക്ക് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാന്യമായ രീതിയിൽ ഇത് ധരിക്കുന്നതിൽ നിന്ന് നിയമങ്ങൾ ഞങ്ങളെ വിലക്കിയിട്ടില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.  ഞങ്ങളുടെ പേരുകൾ ചോദിച്ചു, എൻ്റെ പേര് കേട്ടതിന് ശേഷം കാത്തിരിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. പിന്നീട്, കൂടുതൽ പോലീസുകാർ രംഗത്തെത്തി, കുറച്ച് ഫോൺ കോളുകൾക്ക് ശേഷം വിശദീകരണത്തിനായി പോലീസ് സ്റ്റേഷനിൽ വരാൻ എസിപി ഞങ്ങളോട് ആവശ്യപ്പെട്ടു.” അറസ്റ്റിലായ യുവാക്കൾ പറഞ്ഞതായി ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?