ആദരം നൽകിയത് അനുമതിയില്ലാതെ; പൊലീസുകാരന് എതിരെ വകുപ്പുതല നടപടിയുണ്ടായേക്കും

കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് പൊലീസുകാരന്‍റെ സല്യൂട്ട്‌ ആദരവ് അർപ്പിക്കൽ മേധാവികളറിയാതെ. അനുമതിയില്ലാതെ ആദരം നടത്തിയതിനാൽ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ മുന്നിൽ നിന്ന കൊണ്ടോട്ടിക്കാരെ അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങളിലെങ്ങും. അതിനിടയിലാണ് ക്വാറന്‍റൈനില്‍ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് ഒരു പൊലീസുകാരന്‍റെ സല്യൂട്ട്‌ ആദരവ് അർപ്പിക്കൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

ചിത്രം വൈറൽ ആയതോടെ വ്യാജമാകാനാണ് സാദ്ധ്യതയെന്നായിരുന്നു ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താൻ അന്വേഷണവും നടത്തി. അന്വേഷണത്തിന് ഒടുവിൽ ആളെയും കണ്ടെത്തി. ആദരം നടത്തിയത് ഒറിജിനൽ പൊലീസ് തന്നെയാണെന്നായിരുന്നു കണ്ടെത്തൽ. കൺട്രോൾ റൂമിൽ നിന്നും സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറൽ ആദരം നടത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊണ്ടോട്ടി സിഐ യോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറൽ ആയ പൊലീസ്കാരനെതിരെ വകുപ്പുതല നടപടിയുമുണ്ടായേക്കും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ