മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റീചാര്‍ജിങിനായി യുപിഐ പിന്‍ നൽകിയാൽ അക്കൗണ്ടില്‍ നിന്ന് പണം നഷ്ട്ടമാകും എന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ എന്ന http://www.cybercrime.gov.in വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കണം.

Latest Stories

നടിക്ക് അച്ഛനുമായി അവിഹിതബന്ധം, എന്നെയും അമ്മയെയും ഉപദ്രവിച്ചു; രുപാലിക്കെതിരെ കടുത്ത ആരോപണം

ദിവ്യ പുറത്തേക്ക്; നവീൻ ബാബുവിന്റെ കേസിൽ ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി

ദക്ഷിണാഫ്രിക്കൻ പര്യടനം, സഞ്ജുവിന്റെ കാര്യത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ആരാധകർക്ക് ഞെട്ടൽ

'ദിവ്യക്ക് ഒരു തെറ്റുപറ്റി, തിരുത്തി മുന്നോട്ട് പോകും'; പാര്‍ട്ടി നടപടിയിൽ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ഇനി 'അമ്മ'യിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍; അടുത്ത തിരഞ്ഞെടുപ്പ് ജൂണില്‍!

ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ഡൽഹിയിൽ യാചകനടക്കം മൂന്ന് പേർ അറസ്റ്റിൽ

കാണാതായ ഡെപ്യൂട്ടി തഹസിൽദാർ കർണാടകയിൽ? ഫോൺ ഓണായി, ഭാര്യയുടെ കോൾ എടുത്തു

പന്തും രാഹുലും ഒന്നും വേണ്ട, പകരം ഈ നാല് താരങ്ങളെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കണം; അപ്രതീക്ഷിത പേരുകൾ ആർസിബിയോട് നിർദേശിച്ച് എബി ഡിവില്ലിയേഴ്സ്

'ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍നിന്ന് വിരമിക്കും'; കളമൊഴിയാന്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധന; പാലക്കാട് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 1.56 കോടി രൂപ