കേരള പൊലീസിനെ കൂടുതല്‍ ജനകീയമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി സോഷ്യല്‍ പൊലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സത്യസന്ധതയോടെയും നീതിയോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ സമീപനം.
പ്രൊഫഷണല്‍ രീതിയില്‍ കാര്യങ്ങള്‍ നീക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. തുറന്ന മനസോടെ സേനാംഗങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ജനകീയസേന എന്ന നിലയ്ക്ക് നല്ലമാറ്റം പൊലീസില്‍ പൊതുവെ ഉണ്ടായെങ്കിലും ചിലര്‍ ഇപ്പോഴും ആ മാറ്റത്തിലേക്ക് എത്തിയിട്ടില്ല.
അത്തരം ആളുകളെ ശരിയായ മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉണ്ടാവണം. യൂണിഫോം ഫോഴ്സുകളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. വയനാട് ദുരന്തമുഖത്ത് കൂടപ്പിറപ്പുകളെ രക്ഷിക്കാന്‍ പൊലീസ് നടത്തിയ പ്രവര്‍ത്തനം രാജ്യം അഭിമാനത്തോടെയാണ് കാണുന്നത്. ഡ്യൂട്ടിസമയം പോലും നോക്കാതെ, മഹത്തായ മനുഷ്യത്വമാണ് വയനാട്ടില്‍ പ്രകടമായതെന്ന് അദേഹം പറഞ്ഞു.