കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട തൃശ്ശൂരിൽ; 9000 ഗുളികകളുമായി പയ്യന്നൂർ സ്വദേശി പിടിയിൽ

തൃശ്ശൂരിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിൽ പിടിയിലായി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തൃശ്ശൂർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഫാസിലിനെ പിടികൂടിയത്. 9000 ഗുളികകളാണ് ഇയാളിൽ നിന്നും പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി തൃശൂർ ഒല്ലൂരിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സിറ്റി പൊലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സക്വാഡും ചേർന്ന് ഫാസിലിനെ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പൊലീസ് പറയുന്നു. എറണാകുളത്ത് നിന്നും കാറിൽ തൃശ്ശൂരിലേക്ക് വരികയായിരുന്നു ഫാസിൽ. ഒല്ലൂരിൽ വച്ച് പൊലീസ് കാർ പിടികൂടി. കാറിൽ നിന്നും എംഡിഎംഎ ഗുളികകൾ കണ്ടെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഫാസിലിന്റെ വീട്ടിൽ പൊലീസും ജില്ലാ ലഹരിവിരുദ്ധ സക്വാഡും ചേർന്ന് പരിശോധന നടത്തി. ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീണ്ടും മയക്കുമരുന്ന് ഗുളികൾ പിടിച്ചെടുത്തു. ആകെ മൊത്തം രണ്ടര കിലോ തൂക്കം വരുന്ന ഗുളികകളാണ് പിടികൂടിയത്. ഫാസിൽ എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ്. ഗോവയിൽ നിന്നും വൻതോതിൽ എംഡിഎംഎ എത്തിച്ച് നാട്ടിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

Latest Stories

ജമ്മുവില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; ആറ് സൈനികര്‍ക്ക് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു

കലോത്സവത്തിനിടെ കടന്നുപിടിച്ചു; കുസാറ്റ് സിന്റിക്കേറ്റ് അംഗം പികെ ബേബിയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്

തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ സബീന പോള്‍ അന്തരിച്ചു

'ഗതാഗത നിയമങ്ങള്‍ക്ക് പുല്ലുവില'; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചെൽസിയിൽ അടിമുടി മാറ്റത്തിനായി ആഹ്വാനം ചെയ്ത് കോച്ച് എൻസോ മരെസ്ക

'രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ കുറിച്ച്'; ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ല; പിന്തുണച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി

മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

മോസ്‌കോയിലേക്ക് മോദിയും വടക്കു കിഴക്ക് രാഹുലും പറയുന്ന രാഷ്ട്രീയം; മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

ഇംഗ്ലണ്ട് vs നെതെർലാൻഡ് സെമി ഫൈനലിലെ പ്രീമിയർ ലീഗ് സ്വാധീനം ആവേശകരമായ കളി ഉറപ്പാക്കുമെന്ന് മുൻ ഡച്ച് ഡിഫൻഡർ