അടുത്ത വർഷം നടക്കുന്ന വേൾഡ് സോഷ്യൽ ഫോറത്തിന് മുന്നോടിയായി കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി സെപ്റ്റംബർ 24 ന് തൃശൂരിൽ ഫോറം സംഘടിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കൺസെപ്റ്റ് നോട്ട് ചർച്ച ചെയ്യുവാനും കേരള സോഷ്യൽ ഫോറം സംഘാടക സമിതി രൂപീകരണത്തിനുമായാണ് ഫോറം ചേരുന്നത്. 24 ഞായർ രാവിലെ 11 മണിക്ക് തൃശ്ശൂർ പാലസ് റോഡിൽ കള്ളിയത്ത് ബിൽഡിങ്ങിലുള്ള ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിലാണ് ഫോറം ചേരുന്നത്.
വേൾഡ് സോഷ്യൽ ഫോറം 2024 ഫെബ്രുവരി മാസത്തിൽ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിക്കാനും സംസ്ഥാനങ്ങളിൽ സോഷ്യൽ ഫോറം വിളിച്ചു ചേർക്കാനും തീരുമാനിച്ചിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം 2023 ഡിസംബർ മാസത്തിൽ പട്നയിൽ വച്ച് സംഘടിപ്പിക്കാനാണു തീരുമാനം.
ഈയൊരു പശ്ചാത്തലത്തിലാണ് കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നത്. ഫോറത്തിൽ ചർച്ച ചെയ്യാനായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു കൺസെപ്റ്റ് നോട്ട് 18 ആളുകൾ ചേർന്ന ഒരു ഗ്രൂപ്പ് തയാറാക്കിയിട്ടിട്ടുണ്ട്. ഈ രേഖയിലെ വിഷയങ്ങളും പുറത്തുള്ള മാറ്റ് വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യാവുന്നതാണ്.
കൺസെപ്റ്റ് നോട്ട്, സംഘാടക സമിതി രൂപീകരണം, കേരളം സോഷ്യൽ ഫോറം പ്രോഗ്രാം ഡിസൈൻ എന്നീ വിഷയങ്ങൾ പ്രധാന അജണ്ടയായി എടുത്താണ് ഫോറം സംഘടിപ്പിക്കുന്നത്. കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതീക മേഖലയിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറം സംഘാടനവുമായി സഹകരിക്കാൻ താല്പര്യമുള്ള മുഴുവൻ വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.