സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കേരളത്തിൻറെ ആകെ ബാദ്ധ്യത രണ്ടര ലക്ഷം കോടി കടന്നു, ട്രഷറി സ്തംഭനം ഒഴിവാക്കാൻ വഴി തേടി സർക്കാർ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ട്രഷറി പൂട്ടേണ്ട അവസ്ഥയാണ്. വരുമാനം കുറഞ്ഞ അവസ്ഥയിൽ വായ്പ എടുക്കാതെ മുന്നോട്ട് പോയാൽ ട്രഷറി പൂട്ടേണ്ട സ്ഥിതിയാണ് മുന്നിൽ. ട്രഷറി സ്തംഭനം ഒഴിവാക്കാനായുള്ള വഴികൾ തേടുകയാണ് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ക് ഡൗണിൽ സാമ്പത്തിക മേഖല തീർത്തും നിശ്ചലമായതാണ് കേരളത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്തിന് 2.68 ലക്ഷം കോടിയുടെ ആകെ ബാദ്ധ്യതയുണ്ട്. കഴിഞ്ഞ നാല് വർഷം കൊണ്ട് മാത്രം 1.08 ലക്ഷം കോടിയുടെ ബാദ്ധ്യതയാണ് ഉണ്ടായത്. എപ്രിൽ മാസത്തിൽ 5930 കോടി വായ്പയെടുത്തു. മെയ് ആദ്യ മാസം 7000 കോടി രൂപ സംസ്ഥാനത്തിന് ആവശ്യമാണ്. ശമ്പളവും പെൻഷനും നൽകാൻ 3750 കോടി രൂപ വേണം. കേന്ദ്രസർക്കാർ ജിഎസ്ടി കുടിശ്ശികയായി 3300 കോടി നൽകാനുണ്ട്.

ശമ്പള – പെൻഷൻ വിതരണത്തിന് രണ്ട് ദിവസത്തിനകം പണം വേണമെന്നിരിക്കെ റിസർവ് ബാങ്ക് അത്യാവശ്യഘട്ടത്തിൽ അനുവദിക്കുന്ന ഹൃസ്വകാല സഹായം മാത്രമാണ് ആശ്രയം.

എന്നാൽ ഓവർഡ്രാഫ്റ്റ് തുകയുടെ തിരിച്ചടവ് വൈകിയാൽ കേരളത്തെ കാത്തിരിക്കുന്നത് ട്രഷറി സ്തംഭനമാണ്. ഇത് മറികടക്കാൻ വീണ്ടും വായ്പ എടുക്കുക മാത്രമാണ് കേരളത്തിന് മുന്നിലെ പോംവഴി. കോവിഡിന് മുന്നെ സാമ്പത്തികമായി തകർന്ന കേരളം ലോക്ക് ഡൗൺ കാലത്ത് വിത്തെടുത്ത് കുത്താൻ പോലും വകയില്ലാതെ നട്ടംതിരിയുകയാണ്

കേരളത്തിൻറെ ആകെ ബാദ്ധ്യത രണ്ടലക്ഷം കോടി കടന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മാത്രം ഒരുലക്ഷം കോടിയാണ്. പുതിയ വായ്പകളെടുത്ത് സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ ശ്രമിക്കുന്നത്. താത്കാലിക പ്രശ്‌ന പരിഹാരം ഭാവിയിൽ കേരളത്തെ കൂടുതൽ ദുർബലമാക്കും. കോവിഡ് കാലത്ത് നീക്കിയിരിപ്പ് ഒന്നുമില്ലാതെ കേരളം നിലയില്ലാക്കയത്തിലേക്ക് വീണതും മോശം വായ്പാ മാനേജ്മെന്റിന്റെ ബാക്കിപത്രമാണ്. വരുന്ന അഞ്ച് മാസത്തിനുള്ളിൽ കേരളത്തിന് ഇനി വായ്പ എടുക്കാൻ അനുമതി ഏഴായിരം കോടി മാത്രമാണ്. കേന്ദ്രം വായ്പാ പരിധി ഉയർത്തിയില്ലെങ്കിലും ശമ്പളം പെൻഷൻ വിതരണം പോലും താളംതെറ്റുന്ന തലത്തിലേക്കാകും കേരളത്തിൻറെ പതനം.

Latest Stories

IPL 2025: തകർത്തടിച്ച് നിക്കോളാസും മാർഷും; ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗവിന് കൂറ്റൻ സ്കോർ

IPL 2025: ഇവനാണോ സഞ്ജുവിനെ പുറത്താക്കി വീണ്ടും ടി-20 വിക്കറ്റ് കീപ്പറാകാൻ ശ്രമിക്കുന്നത്; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

IPL 2025: ബുംറയ്ക്ക് പകരം മറ്റൊരു ബ്രഹ്മാസ്ത്രം ഞങ്ങൾക്കുണ്ട്, എതിരാളികൾ സൂക്ഷിച്ചോളൂ: സൂര്യകുമാർ യാദവ്

വഴുതിപ്പോകുന്ന സ്വാധീനം; സിപിഎമ്മിന്റെ അസാധാരണ നയ പര്യവേഷണങ്ങള്‍ അതിജീവനത്തിനായുള്ള പാര്‍ട്ടിയുടെ ഗതികെട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു

റൊണാൾഡോ ഇപ്പോഴും മികച്ച് നിൽക്കുന്നതിനു ഒറ്റ കാരണമേ ഒള്ളു; അൽ ഹിലാൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; ബ്രസീലിന് അപായ സൂചന നൽകി അർജന്റീനൻ ഇതിഹാസം

എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്