കേരള സര്‍വകലാശാല കലോത്സവം നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി വിസി. സര്‍വകലാശാല കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ലഭിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്. ഇനി മത്സരങ്ങള്‍ നടക്കില്ല. പൂര്‍ത്തിയായ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടക്കില്ല. ഇതോടൊപ്പം സമാപന സമ്മേളനവും ഉണ്ടാകില്ലെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.
കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലോത്സവ വേദിയില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂറോളം മത്സരങ്ങള്‍ തടസപ്പെട്ടു.
Read more
കോഴവിവാദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി നടക്കേണ്ടിയിരുന്ന ഒപ്പന മത്സരം ഇന്നലെ പുലര്‍ച്ചെയാണ് നടന്നത്. ഇതിനിടെ കലോത്സവത്തില്‍ സംഘര്‍ഷമുണ്ടാക്കിയ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.