കേന്ദ്രം വെട്ടിമാറ്റിയ പാഠങ്ങള്‍ കേരളം പഠിപ്പിക്കും; മഹാത്മാ ഗാന്ധിയുടെ വധവും ജാതി വ്യവസ്ഥയും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി

എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍സിഇആര്‍ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് കേന്ദ്രം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ പുതിയ പാഠ പുസ്തകം തയ്യാറാക്കിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു പാഠപുസ്തകം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ മഹാത്മാ ഗാന്ധിയുടെ വധം, മുഗള്‍ രാജാക്കന്മാരുടെ ഭരണകാലം, മൗലാനാ അബ്ദുള്‍ കലാം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, ഗുജറാത്ത് കലാപം, പരിണാമ സിദ്ധാന്തം തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ പുസ്തകം.

വ്യവസായ വിപ്ലവം, ഇന്ത്യ വിഭജന ചരിത്രം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍, അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്വം, ദാരിദ്ര്യത്തെ സംബന്ധിച്ചവ, ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍, ജാതി വ്യവസ്ഥ തുടങ്ങിയവയും കേന്ദ്രം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പഠനഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ ആറ് മുതല്‍ 12 വരെയുള്ള
ക്ലാസുകളിലെ പുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചത്. എന്നാല്‍ ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ചില താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് മന്ത്രി ആരോപിച്ചു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി