തലസ്ഥാന നഗരിയില്‍ ഏഴുദിവസമായി നടന്ന കേരളീയത്തെ നാട് നെഞ്ചിലേറ്റിയെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. വരും വര്‍ഷങ്ങളിലും കേരളീയം ആവര്‍ത്തിക്കുമെന്നും
അദേഹം പറഞ്ഞു. തിരുവനന്തപുരത്താണു പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനങ്ങളെത്തി. കേരളീയത്തിനെതിരേയുള്ള പ്രതികരണങ്ങള്‍ക്കെല്ലാം ഇടയാക്കിയതു നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്.
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കേരളത്തെ അവതരിപ്പിക്കാന്‍ പരിപാടിയിലൂടെ സാധിച്ചു. അതുതന്നെയാണ് കേരളീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.നാടിന്റെ നേട്ടങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കാന്‍ കേരളീയത്തിലൂടെ സാധ്യമായി. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിലുണ്ടായി. ഇവയൊക്കെയാണ് തുടര്‍ന്നും കേരളീയം നടത്താന്‍ സര്‍ക്കാരിനു പ്രചോദനമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more
കേരളീയത്തിന്റെ ഭാഗമായി നടന്ന സെമിനാറുകള്‍ കേവലമായ ചര്‍ച്ചകള്‍ക്ക് മാത്രമുള്ള വേദിയായിരുന്നില്ല. ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളായാണ് കാണുന്നത്. അതില്‍ ഗൗരവമുള്ളവ, നാടിന്റെ ഭാവിക്ക് ഗുണം ചെയ്യുന്ന തരത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.