കേരളീയത്തെ നാട് നെഞ്ചിലേറ്റി; വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കുമെന്ന് ഉറപ്പുമായി മുഖ്യമന്ത്രി; ഒന്നാം പതിപ്പിന് പ്രൗഢോജ്വല സമാപനം

തലസ്ഥാന നഗരിയില്‍ ഏഴുദിവസമായി നടന്ന കേരളീയത്തെ നാട് നെഞ്ചിലേറ്റിയെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. വരും വര്‍ഷങ്ങളിലും കേരളീയം ആവര്‍ത്തിക്കുമെന്നും
അദേഹം പറഞ്ഞു. തിരുവനന്തപുരത്താണു പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനങ്ങളെത്തി. കേരളീയത്തിനെതിരേയുള്ള പ്രതികരണങ്ങള്‍ക്കെല്ലാം ഇടയാക്കിയതു നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്.

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കേരളത്തെ അവതരിപ്പിക്കാന്‍ പരിപാടിയിലൂടെ സാധിച്ചു. അതുതന്നെയാണ് കേരളീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.നാടിന്റെ നേട്ടങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കാന്‍ കേരളീയത്തിലൂടെ സാധ്യമായി. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിലുണ്ടായി. ഇവയൊക്കെയാണ് തുടര്‍ന്നും കേരളീയം നടത്താന്‍ സര്‍ക്കാരിനു പ്രചോദനമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിന്റെ ഭാഗമായി നടന്ന സെമിനാറുകള്‍ കേവലമായ ചര്‍ച്ചകള്‍ക്ക് മാത്രമുള്ള വേദിയായിരുന്നില്ല. ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളായാണ് കാണുന്നത്. അതില്‍ ഗൗരവമുള്ളവ, നാടിന്റെ ഭാവിക്ക് ഗുണം ചെയ്യുന്ന തരത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം