ഖാര്‍ഗെയ്ക്ക് വിജയം ഉറപ്പ്, ചിന്തന്‍ ശിബിരം തീരുമാനം നടപ്പാക്കുക ലക്ഷ്യം: രമേശ് ചെന്നിത്തല

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ തിരഞ്ഞെടപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതിയ അധ്യക്ഷന്റെ പ്രധാന ഉത്തരവാദിത്വം ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്. റിമോര്‍ട്ട് കണ്‍ട്രോളായിരിക്കുമെന്ന വിമര്‍ശനം ഖാര്‍ഗയെ അപമാനിക്കാന്‍ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു. 68 ബാലറ്റ് പെട്ടികളിലായുള്ള ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. തുടര്‍ന്ന് നാല് മുതല്‍ ആറ് ടേബിളുകളിലായിട്ടാണ് വോട്ടെണ്ണല്‍. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

അതേസമയം യു.പിയിലെ വോട്ടുകള്‍ പ്രത്യേക എണ്ണണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമിതിയോട് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പക്ഷം പരാതി നല്‍കിയിട്ടുണ്ട്. ബാലറ്റ് പെട്ടികള്‍ കൊണ്ടുപോകുന്നതില്‍ കൃത്യമായ വിവരം നല്‍കിയില്ല. തിങ്കളാഴ്ച കൊണ്ടു പോകുമെന്ന് ആദ്യം അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ചയാണ് പെട്ടികല്‍ കൊണ്ടുപോയതെന്നും തരൂര്‍ പക്ഷം പരാതിയില്‍ പറയുന്നു. കേരളത്തിലെ നടപടികളിലും പരാതി ഉന്നയിച്ചിട്ടുണ്ട്.

തരൂരിന്‍റെ പരാതി പരിഗണിച്ച് യുപിയിലെ വോട്ടുകള്‍ ഏറ്റവും അവസാനമായിരിക്കും എണ്ണുക. 1238 വോട്ടുകളാണ് യുപിയില്‍ രേഖപ്പെടുത്തിയത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ