തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത് വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ

തിരുവനന്തപുരത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാട്ടാക്കട കുറകോണത്താണ് വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

പൂവച്ചല്‍ സ്വദേശികളായ വിജയകുമാര്‍-സുജ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിൽ ഉറങ്ങുകയായിരുന്നു കുട്ടി.ഒരാൾ വീട്ടിനകത്ത് കടന്ന് വന്ന് കുട്ടിയെ എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ പെൺകുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്.

മുത്തശ്ശി തടയാൻ ശ്രമിച്ചതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാട്ടാക്കട പൊലീസില്‍ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറയുന്നു.

Latest Stories

വഴുതിപ്പോകുന്ന സ്വാധീനം; സിപിഎമ്മിന്റെ അസാധാരണ നയ പര്യവേഷണങ്ങള്‍ അതിജീവനത്തിനായുള്ള പാര്‍ട്ടിയുടെ ഗതികെട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു

റൊണാൾഡോ ഇപ്പോഴും മികച്ച് നിൽക്കുന്നതിനു ഒറ്റ കാരണമേ ഒള്ളു; അൽ ഹിലാൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; ബ്രസീലിന് അപായ സൂചന നൽകി അർജന്റീനൻ ഇതിഹാസം

എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ