ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍; നാല് പ്രതികള്‍ക്കെതിരെയും പോക്‌സോ

കൊല്ലം ഓച്ചിറയില്‍ പെണ്‍കുട്ടിയ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കേസിലെ നാല് പ്രതികള്‍ക്കെതിരെയും പൊലീസ് പോക്‌സോ ചുമത്തി. മുമ്മദ് റോഷന്‍, പ്യാരി, ബിപിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. ഇതില്‍ റോഷന്‍ ഒഴികെ മൂന്ന് പേരും പൊലീസ് പിടിയിലായിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളുടെ 13 കാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കേസില്‍ മുഖ്യ പ്രതി മുഹമ്മദ് റോഷനേയും പെണ്‍കുട്ടിയേയും ഇതുവരെയും കണ്ടെത്താനായില്ല. എന്നാല്‍ മുഖ്യ പ്രതിയുടെ സഹായിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കി മൂന്നാര്‍ മേഖല കേന്ദ്രമാക്കിയും ബംഗളൂരു കേന്ദ്രമാക്കിയും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരി(19)യെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്യാരി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്തും. കേസില്‍ പിടിയിലാവര്‍ കഞ്ചാവ് ലഹരിക്ക് അടിമപ്പെട്ടവരും രാത്രി കാലങ്ങളില്‍ ആക്രമണം നടത്തി വരുന്നവരുമാണെന്ന് പൊലീസ് പറയുന്നു.

പ്രണയം നിരസിക്കുന്ന വിദ്യാര്‍ത്ഥികളെ അസഭ്യം പറയുകയും വീട്ടില്‍ എത്തി ആക്രമിക്കുന്ന സംഭവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു പ്യാരി.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ