കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം; കിഡ്‌നാപ്പിംഗിന്റെ തെളിവുകള്‍ ഒന്‍പത് നോട്ട്ബുക്കുകളില്‍

കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി കണ്ടെത്തി. പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പിന് ശ്രമം നടത്തിയതായും കൂടാതെ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

പ്രതികള്‍ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച തെളിവുകള്‍ അനുപമയുടെ ഒന്‍പത് നോട്ട്ബുക്കുകളില്‍ നിന്നായാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒറ്റയ്ക്ക് സഞ്ചരിച്ച കുട്ടകളുടെ വിവരങ്ങളാണ് തട്ടിക്കൊണ്ടുപോകലിനായി പ്രതികള്‍ ശേഖരിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോകലിനായി വലിയ രീതിയിലുള്ള ആസൂത്രണവും മുന്നൊരുക്കങ്ങളും പ്രതികള്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. രണ്ട് കുട്ടികളെ നേരത്തെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സാഹചര്യം പ്രതികൂലമായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മുന്‍പ് പ്രതികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം അനുപമയെ ഉപയോഗിച്ച് നടത്തിയ ഹണി ട്രാപ്പ് ശ്രമങ്ങളില്‍ ആരെങ്കിലും ഇരകളായിട്ടുണ്ടോ എന്നതും അധികൃതര്‍ പരിശോധിച്ച് വരുന്നുണ്ട്. നിലവില്‍ കൊല്ലം ജില്ല ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തില്‍ 13 പേര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.

തട്ടിക്കൊണ്ടുപോകലിനായി ഒരു വര്‍ഷം നീണ്ട പദ്ധതിയാണ് പ്രതികള്‍ തയ്യാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി 10 ലക്ഷം നല്‍കിയാല്‍ കുട്ടിയെ തിരികെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി തയ്യാറാക്കി സൂക്ഷിച്ചിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയം സഹോദരന്റെ കൈയില്‍ പേപ്പറില്‍ തയ്യാറാക്കിയ സന്ദേശം കൈമാറാന്‍ കഴിഞ്ഞിരുന്നില്ല.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം