കൊച്ചിയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍; കുട്ടികളെ കണ്ടെത്തിയത് ഗോഹട്ടി വിമാനത്താവളത്തില്‍ നിന്ന്

അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍. എറണാകുളം വടക്കേക്കരയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ അസം സ്വദേശികളായ രഹാം അലി , ജഹദ് അലി, സംനാസ് എന്നിവരാണ് പിടിയിലായത്. വിമാന മാര്‍ഗം കുട്ടികളുമായി കടക്കാന്‍ ശ്രമിച്ച സംഘത്തിലെ സാഹിദ എന്ന സ്ത്രീയെ പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഗോഹട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.

എയര്‍പോര്‍ട്ട് അധികൃതര്‍ സാഹിദയെ കണ്ടെത്തുമ്പോള്‍ കുട്ടികളും ഒപ്പമുണ്ടായിരുന്നു. വടക്കേക്കര മച്ചാം തുരത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും, മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സാഹിദ കുട്ടികളുടെ അകന്ന ബന്ധുവാണ്. സ്‌കൂള്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

സാഹിദയും കുട്ടികളുടെ മാതാപിതാക്കളുമായുള്ള കുടുംബപരവും സാമ്പത്തികപരവുമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറയുന്നു. ഇതിനായി സാഹിദ സംനാസിന്റെയും രഹാം അലിയുടെയും സഹായം തേടുകയായിരുന്നു. സംഘത്തിലെ ജഹദ് അലിയാണ് പണം മുടക്കി ഇവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിച്ചത്. സാഹിദയെയും കുട്ടികളെയും തിരികെ എത്തിക്കുന്നതിന് പ്രത്യേക പൊലീസ് ടീം അസമിലേക്ക് പുറപ്പെട്ടു.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?