ബഫര്‍ സോണിന് എതിരെ കര്‍ഷക പ്രതിരോധ സദസ്സുകളുമായി കിഫ; ജനുവരിന് രണ്ടിന് ആരംഭം

ബഫണ്‍ സോണ്‍ വിഷയത്തില്‍ കൃത്യമായ വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ എടുത്ത ജനവഞ്ചന തുറന്നു കാട്ടുന്നതിന് വേണ്ടിയും സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും എന്ന യാഥാര്‍ഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി കിഫ നടത്തുന്ന കര്‍ഷക പ്രധിരോധ സദസ്സുകള്‍ക്ക് 2023 ജനുവരി 2 തിങ്കളാഴ്ച വൈകിട്ട് 3.30ന് മലബാര്‍ വന്യജീവി സങ്കേതത്തിന്റെ കവാടമായ കോഴിക്കോട് ജില്ലയിലെ കക്കയത്ത് തുടക്കമാകും.

അന്നേ ദിവസം 3.30 ന് കക്കയം പഞ്ചവടി പാലത്തിന്റെ സമീപത്ത് നിന്നും ആരംഭിക്കുന്ന കര്‍ഷക പ്രതിരോധ മാര്‍ച്ച് കക്കയം അങ്ങാടിയില്‍ സമാപിക്കുകയും അതിനുശേഷം നടക്കുന്ന പൊതു സമ്മേളനം കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ഉദ്ഘാടനം ചെയ്യും.

ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള അവസരവും പ്രസ്തുത യോഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ മലയോര മേഖലയിലെ മുഴുവന്‍ ജനങ്ങളും അതിജീവനത്തിനായുള്ള ഈ പ്രതിരോധ സദസ്സില്‍ പങ്കെടുക്കണമെന്ന് ടീം കിഫ അഭ്യര്‍ത്ഥിച്ചു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി