കിള്ളിമംഗലം ആള്‍ക്കൂട്ടമര്‍ദ്ദനം: 11 പേരെ തിരിച്ചറിഞ്ഞു, നാല് പേര്‍ അറസ്റ്റില്‍

കിള്ളിമംഗലം ആള്‍ക്കൂട്ടമര്‍ദ്ദനത്തില്‍ 11 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ പൊലീസ് പു റത്തുവിട്ടിരുന്നു. കേസില്‍ നാലുപേര്‍ അറസ്റ്റിലായി. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരന്‍ ഇബ്രാഹിം (41) , ബന്ധുവായ അല്‍ത്താഫ് (21 ), അയല്‍വാസി കബീര്‍ (35 )എന്നിവരാണ് അറസ്റ്റിലായത്.

അടയ്ക്ക മോഷണ മാരോപിച്ച് സന്തോഷ് എന്ന 32കാരനെ മര്‍ദ്ദിച്ച കുറ്റത്തിനാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു.

Read more

അതേസമയം, മര്‍ദ്ദനത്തില്‍ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കിള്ളിമംഗലത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. അടയ്ക്കാ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ പിടികൂടുകയായിരുന്നു.