കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം; പ്രതികളുടെ വാദം അവിശ്വസനീയമെന്ന് പൊലീസ്

കിഴിശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷ് മോഷ്ടിക്കാൻ എത്തിയതാണെന്ന പ്രതികളുടെ വാദം വിശ്വസിക്കാനാകാതെ പൊലീസ്. മോഷണശ്രമം ആരോപിച്ചാണ് ബിഹാര്‍ സ്വദേശിയായ രാജേഷിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. എന്നാല്‍ മോഷ്ടിക്കാൻ വന്നതല്ലന്ന് പറഞ്ഞിട്ടും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. സംഭവം നടന്ന സമയം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി രാജേഷിനെ അറിയുമോയെന്ന് പ്രതികള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പ്രതികള്‍ നിഷേധിക്കുകയാണ്.

അതേസമയം വീടിന്റെ സണ്‍ഷേഡിന് മുകളില്‍ ആരോ വീഴുന്ന ശബ്ദം കേട്ടെത്തിയപ്പോള്‍ രാജേഷിനെ കണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. തുടര്‍ന്ന് രാജേഷിനെ ക്രൂരമായി മര്‍ദിച്ചു.

സംഭവത്തിൽ 8 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൈപ്പും മാവിന്റെ വടികൊണ്ടും 2മണിക്കൂറോളം രാജേഷിനെ ആക്രമിച്ചു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തതിനുശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു.

Read more

സംഭവം നടന്നതിന് രണ്ട് ദിവസം മുന്‍പാണ് രാജേഷ് കിഴിശ്ശേരിയില്‍ എത്തുന്നത്. കോഴിഫാമിലെ ജോലിക്കായിയെത്തിയ രാജേഷ് കിഴിശ്ശേരിയില്‍ വാടക ക്വാട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്.