തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആര്‍എംപിഐ നേതാവും എംഎല്‍എയുമായ കെകെ രമ. നിയമസഭയില്‍ തനിക്ക് ഒരു വനിതാ കൂട്ടാളിയുണ്ടാകുമെന്ന് കെ കെ രമ പറഞ്ഞു.
ഇന്നലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചുത്. പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരികബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് തൃക്കാക്കരയില്‍ ജയിച്ചു കയറിയത്. ഇന്ന് രാവിലെ പിടി തോമസിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ഉമ തോമസ് ഔദ്യോഗിക പ്രചരണം ആരംഭിച്ചു.
പഠനകാലത്ത് സജീവ കെഎസ്‌യു പ്രവര്‍ത്തകയായിരുന്നു. മഹാരാജാസ് കോളേജ് യൂണിയന്‍ വൈസ് ചെയര്‍ പേഴ്സണായും ഉമ ചുമതല വഹിച്ചിട്ടുണ്ട്. ആസ്റ്റര്‍ മെഡിസിറ്റി ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് മാനേജരാണ് നിലവില്‍ ഉമ തോമസ്.