മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോ; ഇ.പി ജയരാജനെ പിന്തുണച്ച് കെ.കെ ശൈലജ

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ച രീതിയെ ന്യായീകരിച്ച് കെ.കെ ശൈലജ. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോയെന്ന് കെ കെ ശൈലജ നിയമസഭയില്‍ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത് കയറിയ കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അവരുടെ യാത്ര തടഞ്ഞിരുന്നില്ല എന്നും ശൈലജ ഓര്‍മ്മിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓടിക്കയറിയത് തെറ്റാണ്. അത് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എം പി ഓഫീസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്ഐ നിലപാട് തള്ളിയത്. ഓഫീസ് ആക്രമണമെന്നത് യുഡിഎഫ് ശൈലിയാണ്. മാന്യതയുണ്ടെങ്കില്‍ വിമാനത്തിലെ പ്രതിഷേധത്തെ പ്രതിപക്ഷം തള്ളി പറയണമെന്നും കെ കെ ശൈലജ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്ഐയുടെ പേര് പറഞ്ഞുവെന്നും കെ.കെ ഷൈലജ ആരോപിച്ചു. അതേസമയം സമരം അക്രമാസക്തമായതിനെ കുറിച്ച് പഠിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ ഇന്ന് വയനാട്ടിലെത്തും. സംസ്ഥാന പ്രസിഡന്റ് അനുശ്രീയ്ക്ക് പുറമെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരും സംഘത്തിലുണ്ടാകും. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കേസില്‍ റിമാന്‍ഡിലായ സാഹചര്യത്തില്‍ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധിക്കും. പ്രധാന ഭാരവാഹികളില്‍ നിന്നടക്കം വിവരം ശേഖരിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ