'വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി'; പുതിയ തുടക്കത്തിന് ജസിന്ത ആർഡന്​ ആശംസ നേർന്ന് കെ കെ ശൈലജ

ന്യൂസീലൻഡിലെ പൊതുതിരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടിയ പ്രധാനമന്ത്രി ജസിൻഡ ആർഡന്​ അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജസീന്തയെ അഭിനന്ദിച്ച മന്ത്രി പുതിയ തുടക്കത്തിന്​ ആശംസനേരുകയും ചെയ്തു. ഇത്​ രണ്ടാം തവണയാണ്​ ജസീന്ത ന്യൂസലൻഡ്​ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്​.

“”നിങ്ങൾ ​ഗംഭീര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന്​ ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയെ നിങ്ങൾ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി””, മന്ത്രി ട്വീറ്റ് ചെയ്തു.

120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതമാണ് ഇത്. കോവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീന്തയുടെ ഉജ്ജ്വല വിജയത്തിന്റെ പ്രധാന ഘടകം. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇപ്പോൾ ന്യൂസിലാൻഡിൽ ഉള്ളത് വെറും 40 കോവിഡ് രോഗികൾ മാത്രം.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം