'സാധനം എന്ന വാക്ക് പിൻ‌വലിക്കുന്നു, അന്തവും കുന്തവും ഇല്ലെന്ന് പറഞ്ഞു കൊണ്ടേയിരിക്കും'; വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ കെഎം ഷാജി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. താൻ പറഞ്ഞതിൽ സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി കെഎം ഷാജി പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും ഇല്ല. അതിനാൽ അന്തവും കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കും. മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല എന്നും കെഎം ഷാജി പറഞ്ഞു.

കെഎം സിസി ദമ്മാം കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ‌ ശ്രീമതി ടീച്ചർക്ക് തെറ്റിദ്ധാരണയുണ്ടായി. എംഎം മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയിൽ ചുമക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ കുറിച്ച് പറയാൻ അർഹതയില്ലെന്നും കെഎം ഷാജി പറഞ്ഞു.

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെഎം ഷാജിയുടെ പരാമർശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസം​ഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോ​ഗ്യതയെന്നും കെഎം ഷാജി പറഞ്ഞിരുന്നു. ആരോ​ഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചർ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റർ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂർ അത്താണിയിൽ മുസ്ലിം ലീ​ഗ് വേദിയിൽ സംസാരിക്കവെ കെഎം ഷാജി പറഞ്ഞിരുന്നു.

കെഎം ഷാജി രാഷ്ട്രീയത്തിലെ മാലിന്യമാണെന്നും സ്ത്രീവിരുദ്ധനാണെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ളവരെ നിലക്ക് നിർത്തുവാൻ മുസ്ലിം ലീഗ് തയാറാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. പരാമർശം വിവാദമാകുകയും കെഎം ഷാജിക്ക് നേരെ രൂക്ഷമായ വിമർശനങ്ങളുയരുകയും ചെയ്തിരുന്നു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്