മുട്ടില്‍ മരംമുറി: ഒ.ജി. ശാലിനിക്കെതിരായ വിവാദ പരാമര്‍ശം ഒഴിവാക്കി സര്‍ക്കാർ

മുട്ടില്‍മരംമുറി കേസില്‍ റവന്യൂ വകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിക്കെതിരെയുള്ള വിവാദ പരാമര്‍ശം നീക്കി സര്‍ക്കാര്‍. ശാലിനി വിശ്വാസ്യത ഇല്ലാത്ത ഉദ്യോഗസ്ഥയാണ് എന്ന പരാമര്‍ശമാണ് നീക്കം ചെയ്തിരിക്കുന്നത്. ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്ത ഉത്തരവിലായിരുന്നു ഈ വിവാദ പരാമര്‍ശം ഉണ്ടായിരുന്നത്.

അഡീ. ചീഫ് സെക്രട്ടറിയാണ് ഗുഡ് സര്‍വീസ് എന്‍ട്രിയില്‍ ഈ പരാമര്‍ശം രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട് എങ്കിലും ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്ത നടപടി മാറ്റമില്ലാതെ തുടരും.

വിവരാവകാശ നിയമ പ്രകാരം മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചു കൊണ്ടിരുന്നപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ വിവരങ്ങള്‍ പുറത്ത് നല്‍കരുത് എന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ശാലിനി മരംമുറിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ പുറത്ത് നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിവരങ്ങള്‍ കൈമാറിയത് സംബന്ധിച്ചുള്ള വിവാദങ്ങളെ തുടര്‍ന്ന് ശാലിനിയുടെ ഗുഡ് സര്‍വീസ് തിരിച്ചെടുക്കുകയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Latest Stories

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍