ഇലന്തൂരിലെ ഇരട്ട നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഇല്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച് നാഗരാജു. സാമാന്യബുദ്ധിയില്‍ വിശ്വാസിക്കാനാവാത്ത കാര്യമാണിത്. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും കമ്മീഷണര്‍ പറഞ്ഞു.
നരബലിക്കേസില്‍ ഷാഫി കൂടുതല്‍ പേരെ ഇരകളാക്കിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി ഡി.സി.പി എസ്.ശശിധരന്‍. പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്നാണ് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞത്. ‘ഒരു വര്‍ഷം മുമ്പ് ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്’. കൃത്യത്തിന് ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട് പറഞ്ഞു.
നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടമായിരുന്നു. ഇലന്തൂരിലെ വീടിന്റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു.
എന്നാല്‍ ലൈലയേയും ഭഗവല്‍ സിംഗിനേയും വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. അതേസമയം നരബലികേസില്‍ ഒന്നാംപ്രതി ഷാഫിയുടെ സഹതടവുകാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തി. മുരുകദാസ് എന്ന പേരിലാണ് ഷാഫി സിദ്ധനായി ദമ്പതികളെ കബളിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.