മെട്രോ ഇനി കുതിച്ചെത്തും; 44 മിനിറ്റില്‍ ആലുവയില്‍ നിന്ന് തൈക്കൂടം വരെ എത്താം

ആലുവയില്‍ നിന്ന് തൈക്കൂടം വരെ കൊച്ചി മെട്രോയില്‍ 44 മിനിറ്റ് കൊണ്ട് എത്താം . നേരത്തെ ഇത് 53 മിനിട്ടായിരുന്നു. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള യാത്രയുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതിലൂടെയാണ് യാത്രാസമയത്തില്‍ 9 മിനിട്ട് ലാഭിക്കുന്നത്. പുതുതായി കമ്മീഷന്‍ ചെയ്ത ഈ ഭാഗത്ത് ഇപ്പോള്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യുന്ന മെട്രോ നാളെ മുതല്‍ പരമാവധി വേഗമായ 80 കിലോമീറ്റര്‍ വേഗത്തിലാകും .

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയില്‍ 14 മിനിട്ട് കൂടുമ്പോള്‍ സ്റ്റേഷനുകളില്‍ വന്നിരുന്ന ട്രെയിനുകളുടെ സമയം 7 മിനിട്ടായി ചുരുങ്ങും

Read more

വേഗം കൂട്ടുന്നതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ പണവും സമയവും ലാഭിക്കാമെന്ന് കെ.എം.ആര്‍.എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ അറിയിച്ചു.