പുതുവര്‍ഷത്തില്‍ പുലര്‍ച്ചെവരെ നിര്‍ത്താതെ ഓടും; അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

പുതുവത്സരത്തില്‍ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോ സര്‍വ്വീസ് ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ ഒരു മണി വരെ തുടരും. ഡിസംബര്‍ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും ആലുവ-തൃപ്പൂണിത്തുറ സര്‍വ്വീസുകള്‍.

പുലര്‍ച്ചെ ഒന്നിന് ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ് ആരംഭിക്കും. കൊച്ചി മെട്രോയ്ക്ക് പുറമെ വാട്ടര്‍ മെട്രോയും അധിക സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍ റൂട്ടിലെ സര്‍വ്വീസ് ജനുവരി ഒന്നിന് പുലര്‍ച്ചെ 5 മണി വരെ നീട്ടിയിട്ടുണ്ട്.

Read more

ഡിസംബര്‍ 31ന് രാത്രി 9 മണി വരെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – വൈപ്പിന്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കും സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതുവത്സര ദിനത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതു റെക്കാര്‍ഡ് സൃഷ്ടിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.