കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി അധികഓട്ടം; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു

കര്‍ക്കിടക വാവ് കണക്കിലെടുത്ത് ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു.
തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11 നും 11.30 നും അധിക സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. നാളെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും 5.30 നും അധിക സര്‍വീസ് ഉണ്ടായിരിക്കും.

Read more

കര്‍ക്കടക വാവിന് ആലുവയിലേക്ക് എത്തുന്ന ആളുകളുടെ തിരക്ക് കണക്കിലെടുത്താണ് സര്‍വീസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ബലിതര്‍പ്പണത്തിനായി കര്‍ക്കടക വാവ് ദിവസം ആലുവ ശിവ ക്ഷേത്രത്തില്‍ എത്തുന്നത്.