ടിക്കറ്റ് നിരക്ക് 20 രൂപ മാത്രം!; ഇന്ന് എവിടെ നിന്ന് എങ്ങോട്ട് വേണമെങ്കിലും യാത്ര ചെയ്യാം; ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ഗാന്ധി ജയന്തി ദിനത്തില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ഇന്ന് എവിടെ നിന്നും എങ്ങോട്ട് വേണമെങ്കിലും 20 രൂപയ്ക്ക് യാത്ര ചെയ്യാമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം നാളെ 20 രൂപയ്ക്ക് സഞ്ചരിക്കാനാകും.

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും.

Read more

കേന്ദ്ര കാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച കൊച്ചി മെട്രോ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റേയും പരിസരം ഉദ്യോഗസ്ഥര്‍ വൃത്തിയാക്കുമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.