പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചു; കൊച്ചി റിഫൈനറി സ്തംഭിപ്പിക്കുമെന്ന് സി.ഐ.ടി.യു; പെട്രോള്‍ വിതരണമടക്കം തടസ്സപ്പെടും

സിഐടിയുവിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ച ബിപിസിഎല്‍ മാനേജ്‌മെന്റിനെതിരെ സമരം പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍. രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തതിന് എട്ടു ദിവസത്തെ ശമ്പളമാണ് ബിപിസിഎല്‍ പിടിച്ചുവെച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും, നടപടി പിന്‍വലിക്കാത്ത മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ 28 മുതല്‍ കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഉല്‍പ്പന്നനീക്കം സ്തംഭിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി. ഇതിന്റെ ആദ്യഭാഗമായി കഴിഞ്ഞ ദിവസം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

കഴിഞ്ഞ മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാണ് റിഫൈനറി തൊഴിലാളികളുടെ ജൂലൈയിലെ ശമ്പളത്തില്‍നിന്ന് എട്ടുദിവസത്തെ കൂലി മാനേജ്മെന്റ് പിടിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. പ്രശ്നം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവട്ടം ചര്‍ച്ച നടന്നെങ്കിലും മാനേജ്മെന്റ് സമരങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരായി ശിക്ഷാ നടപടി സ്വീകരിച്ചത് ബിപിസിഎല്‍ മാനേജ്‌മെന്റ് മാത്രമാണെന്നാണ് സിഐടിയുവിന്റെ വാദം. കൊച്ചി റിഫൈനറി പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത സ്ഥാപനമാണെന്നും അതുകൊണ്ടുതന്നെ വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22, കൊച്ചി റിഫൈനറി തൊഴിലാളികള്‍ക്ക് ബാധകമാണെന്നും ബിപിസിഎല്‍ വ്യക്തമാക്കിയിരുന്നു.

വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22 പറയുന്നത് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ പബ്ലിക് യൂട്ടിലിറ്റിയിലുള്ള തൊഴിലാളികള്‍ പണിമുടക്കരുതെന്നാണ്. അതുകൊണ്ട് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ തൊഴിലാളികള്‍ പണിമുടക്കിയത് നിയമ വിരുദ്ധമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍, പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത കേരളത്തിനകത്തും പുറത്തുമുള്ള മറ്റൊരു സ്ഥാപനവും തൊഴിലാളികള്‍ക്കെതിരെ സമാനമായ നടപടി സ്വീകരിച്ചിട്ടില്ല. പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ദേശീയ തൊഴിലാളി സംഘടനകളും, തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി 2021 നവംമ്പര്‍ 11 ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനാണ് ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പൊതുവില്‍ രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരുടെ വിശേഷിച്ച് തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളാണ് പണിമുടക്കിലൂടെ ഉന്നയിക്കപെട്ടതെന്ന് സിഐടിയു വാദിക്കുന്നു.

പത്തോ അതിലധികമോ തൊഴിലാളികള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പണിയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ പണിക്ക് കയാറാതിരിക്കുകയോ ചെയ്താല്‍ പരമാവധി എട്ടു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാം എന്നതാണ് അക്റ്റിലെ വ്യവസ്ഥ. പേമെന്റ് ഓഫ് വേജസ് ആക്റ്റിലെ സെക്ഷന്‍ 9 പ്രകാരമാണ് പണിമുടക്കിയ തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചു വച്ചിരിക്കുന്നതെന്ന് ബിപിസില്‍ വ്യക്തമാക്കി.

Latest Stories

പ്രതിഷേധം കനത്തു; സ്കൂളുകളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അനുശോചനം; പിന്നാലെ പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ

IPL 2025: കിരീടമൊന്നും ഇല്ലെങ്കിൽ എന്താണ്, ഈ കാര്യത്തിൽ ഞങ്ങളെ വെല്ലാൻ ഒരു ടീമും ഇല്ല ; അതുല്യ റെക്കോഡ് സ്വന്തമാക്കി ആർസിബി

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് മാച്ച് ചെയ്തു

മോദി പറന്നെത്തിയത് പാക്ക് വ്യോമാതിര്‍ത്തി ഒഴിവാക്കി; വിമാനത്താവളത്തിന് അകത്ത് അടിയന്തര യോഗം വിളിച്ചു; മന്ത്രി എസ് ജയശങ്കറും അജിത് ഡോവലും വിക്രം മിസ്രിയും പങ്കെടുക്കുന്നു

IPL 2025: 43 വയസുള്ള ധോണി വരെ മത്സരങ്ങൾ ജയിപ്പിക്കുന്നു, 27 വയസുള്ള പന്ത് സാറ്റ് കളിക്കുന്നത് എന്തിനെന്ന് ആരാധകർ; വിമർശനം ശക്തം

'ഈ നാണം കെട്ട പ്രവൃത്തി ചെയ്തവര്‍ ഞങ്ങളുടെ സുഹൃത്തുക്കളല്ല; അതിഥികളെ ആക്രമിക്കുന്നത് പൈതൃകത്തിന്റെ ഭാഗമല്ല'; രോഷത്തോടെ കാശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമി

DC VS LSG: ആ റെക്കോഡ് ഈ റെക്കോഡ് എന്നൊന്നും ഇല്ല, എല്ലാ റെക്കോഡും ഞാൻ തൂക്കും എന്ന വാശിയാണ് അയാൾക്ക്; തകർപ്പൻ നേട്ടം സ്വന്തമാക്കി കെഎൽ രാഹുൽ; അതുല്യ ലിസ്റ്റിൽ ഇനി ഒന്നാമത്

IPL 2025: അന്ന് താൻ പറയുന്നത് കേട്ട് ഞാൻ മിണ്ടാതിരുന്നു, ഇന്ന് ഇയാൾ സംസാരിക്കാൻ വന്നപ്പോൾ അതിനോട് പ്രതികരിക്കാൻ എനിക്ക് താത്പര്യമില്ല; രാഹുലിനെ മധുരപ്രതികാരം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; വീഡിയോ കാണാം

സൗദി സന്ദര്‍ശനം വെട്ടിച്ചുരിക്കി പ്രധാനമന്ത്രി ഇന്ത്യയിലെത്തി; സൈനിക മേധാവിമാരുടെ അടിയന്തര യോഗം വിളിച്ചു; മോദി കാശ്മീര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്