മരണശേഷം ചിറ്റിലപ്പിള്ളിയുടെ ശരീരം മെഡിക്കല്‍ പഠനത്തിന്; പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെ

പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അദ്ദേഹത്തിന്റെ മരണശേഷം ശരീരം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച മരിച്ചാലും മനുഷ്യന് പൊന്നുംവിലയെന്ന വാര്‍ത്തയുടെ ക്ലിപ്പിംഗ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പഠനങ്ങള്‍ നടത്തുന്നതിനായി വന്‍തുക നല്‍കിയാണ് മെഡിക്കല്‍ കോളെജുകള്‍ മനുഷ്യശരീരങ്ങള്‍ വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് തന്റെ ശരീരം മെഡിക്കല്‍ പഠനത്തിനായി നല്‍കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സയന്‍സിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും ഇത്തരം ഗവേഷണങ്ങളും പഠനങ്ങളുമാണ് മനുഷ്യായുസ് കൂട്ടാന്‍ ഉതകുന്നതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ…

https://www.facebook.com/176159352434538/photos/a.239353972781742.69301.176159352434538/1789321214451669/?type=3&theater

Read more

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 365ഓളം മൃതദേഹങ്ങള്‍ പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളെജുകള്‍ വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. കേരളത്തിലുള്‍പ്പെടെ സ്വകാര്യ മെഡിക്കല്‍ കോളെജുകളുടെ എണ്ണം വര്‍ദ്ധിച്ചതാണ് മൃതദേഹങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടാന്‍ കാരണം. മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ മൃതദേഹങ്ങള്‍ ആവശ്യമാണ്. എന്നാല്‍, സ്വന്തം ശരീരം പഠനങ്ങള്‍ക്ക് വിട്ടു നല്‍കാന്‍ സമ്മതം മൂളുന്നവരുടെ എണ്ണം കുറവായതാണ് അജ്ഞാത മൃതദേഹങ്ങള്‍ തേടി സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ എത്തുന്നത്.