കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക്; വന്ദേഭാരത് എക്‌സ് പ്രസിന്റെ വണ്‍വേ സര്‍വീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും; ലക്ഷ്യം അവധി തിരക്ക്

കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ വണ്‍വേ പ്രത്യേക സര്‍വീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. ഇന്ന് രാവിലെ 10.45നാണ് 06001 നമ്പരുള്ള വന്ദേഭാരത് ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്നത്.

Read more

യാത്രക്കാരുടെ വേനല്‍ക്കാലത്തെ അവധി കഴിഞ്ഞുളള തിരക്ക് കണക്കിലെടുത്താണു പ്രത്യേക സര്‍വീസ് അനുവദിച്ചിരിക്കുന്നത്. രാവിലെ 10.45ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10ന് മംഗളൂരുവില്‍ എത്തിച്ചേരും. 11.15 മണിക്കൂറാണു യാത്രാ സമയം. എട്ട് കോച്ചുകളാണ് ട്രെയിനില്‍ സജ്ജമാക്കിയിട്ടുളളത്.