കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതയിൽ കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
22 പേർക്കെതിരെയാണ് കുറ്റപത്രം. 216 സാക്ഷികളാണുള്ളത്. ബി.ജെ.പി സംസ്ഥാ അധ്യക്ഷൻ കെ. സുരേന്ദ്രനും മകനും അടക്കമുള്ളവർ സാക്ഷി പട്ടികയിലുണ്ട്.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
അന്വേഷണത്തിൽ 3.5 കോടി തട്ടിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ബിസിനസ് ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന പണമാണ് എന്നായിരുന്നു പരാതിക്കാരനായ ധർമരാജന്റെ വിശദീകരണം.
അതേസമയം സുരേന്ദ്രനെ പ്രതിചേർക്കില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, കേസ് അട്ടിമറിക്കാൻ സിപിഎം-ബിജെപി ഗൂഢാലോചന നടന്നതായി ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു.